മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട് സെൻസിംഗ്, ബി.എസ്.സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവർ ജൂലൈ 21 നകം www.admission.kannuruniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഫോൺ-9496704769, 6238881516.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785