‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്.

ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും ആവശ്യപ്പെടുന്നതാണ് പുതിയ രീതി. അതിന് എന്റെ ഗൂഗിള്‍ പേയില്‍ പണമൊന്നും വന്നില്ല! എന്ന് പറഞ്ഞ് ഒഴിവാകാന്‍ വരട്ടെ. അവര് നിങ്ങളെ വെറുതെവിടാന്‍ പോകുന്നില്ല. ചെറിയ തുകകളാണ് തട്ടിപ്പുകാര്‍ ചോദിക്കുന്നത്. ഓണ്‍ലൈനായി ഒരു ചുരിദാര്‍ വാങ്ങി, സാരി വാങ്ങി അപ്പോള്‍ നമ്പര്‍ മാറിപോയി എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്.

ഇത്തരത്തിലുള്ള ഒരു മെസേജിനൊപ്പം നിങ്ങളുടെ ഗൂഗിള്‍പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീന്‍ ഷോട്ടും അയക്കും. പണമയച്ചെന്ന് പറഞ്ഞ് വിളിക്കുന്ന ആള്‍ വളരെ മാന്യമായാണ് നിങ്ങളോട് സംസാരിച്ച് തുടങ്ങുന്നത്. പണം തരില്ലെന്ന് പറഞ്ഞാല്‍ കഥ ആകെ മാറും. നിങ്ങള്‍ ചതിയാണ് ചെയ്യുന്നത്, സോഷ്യല്‍ മീഡിയയില്‍ ഇട്ട് നാണം കെടുത്തും പൊലീസില്‍ പരാതി കൊടുക്കും. തുടങ്ങിയ ഭീഷണികളാണ് അടുത്തത്.

അടുത്ത നീക്കമാണ് ഏറ്റവും പ്രശനം. ഇവര്‍ നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു ക്യൂ ആര്‍ കോഡ് അയക്കും. ‘ നോക്ക് ഇത് നിങ്ങളുടെ ക്യൂ ആര്‍ കോഡ് അല്ലേ? എന്നവര്‍ ചോദിക്കും. ആ ക്യൂ ആര്‍ കോഡ് പരിശോധിക്കാന്‍ പോയാല്‍ നിങ്ങള്‍ കെണിയിലാകും. നിങ്ങളുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. പ്രായമായവരെ നോട്ടമിട്ടുകൊണ്ടാണ് ഈ തട്ടിപ്പ് കൂടുതലും നടക്കുന്നത്. അടുത്തുടെ ഇത്തരം സംഭവങ്ങളള്‍ നടന്നിട്ടുമുണ്ട്.

തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്ത് ചെയ്യാം
പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്കോ മെസേജുകള്‍ക്കോ ഒരിക്കലും മറുപടി കൊടുക്കരുത്. ലിങ്കുകള്‍ തുറന്ന് പരിശോധിക്കരുത്.
മറ്റൊരു കാര്യം മനസിലാക്കേണ്ടത് നിങ്ങള്‍ അയച്ചുകൊടുക്കാതെ ഒരാള്‍ക്കും നിങ്ങളുടെ ക്യൂ ആര്‍ കോഡ് ലഭിക്കില്ല എന്നതാണ്
പരിചയമില്ലാത്ത, സംശയം തോന്നുന്ന ആളുകളുമായി ചാറ്റ് ചെയ്യാന്‍ നില്‍ക്കരുത്. കാരണം നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലായേക്കാം.
നിങ്ങള്‍ക്ക് വരുന്ന ഒടിപി , അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് ഇവയൊന്നും ഒരാള്‍ക്കും കൈമാറരുത്.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.