മാനന്തവാടി:
മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്.
സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ അനീന , സിസ്റ്റർ റെൻസി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സമരിട്ടൻ ഓൾഡ് ഏജ് ഹോം അന്ധേവാസികൾക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്.
മുൻ മന്ത്രി പി കെ ജയലസ്മി . കെ പി സി സി സെക്രട്ടറി അഡ്വ.എൻ.കെ വർഗീസ് , ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ.എം നിഷാന്ത്, പി.വി ജോർജ് ,സി.അഷറഫ്, സുനിൽ ആലിക്കൽ,
സിൽവി തോമസ് , ലേഖ രാജീവൻ എന്നിവരും രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ