കുപ്പാടിത്തറ എസ്എ എൽപി സ്കൂളിൽ
വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
ഗായിക ലീഷ്മ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. നാടൻപാട്ട്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നിവ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ വി.കെ കുട്ടികൾ തയ്യാറാക്കിയ
കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. വിദ്യാരംഗത്തിന്റെ പ്രവർത്തന രൂപരേഖ മഞ്ജുഷ തോമസ് അവതരിപ്പിച്ചു. കുട്ടികളുടെ പാട്ടരങ്ങും അവതരിപ്പിക്കപ്പെട്ടു. പ്രധാനാധ്യാപകൻ മെജോഷ് പി ജെ, അഖില പി, റാണി ജോൺ എന്നിവർ സംസാരിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്