കല്‍പ്പറ്റ: കേരളത്തില്‍ മത പഠനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ സര്‍ക്കാര്‍ സ്‌കൂള്‍ സമയമാറ്റം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, മദ്‌റസ മുഅല്ലിമുകള്‍, സമസ്തയുടെ പോഷക സംഘടന ഭാരവാഹികള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ മുഴുവന്‍ റെയിഞ്ച് തലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ഈ മാസം 31നുള്ളില്‍ സംഘടിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. നാസര്‍ കാളംപാറ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തലപ്പുഴ, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, അഷ്‌റഫ് ഫൈസി പനമരം, അബ്ദുല്ലക്കുട്ടി ദാരിമി, സൈനുല്‍ ആബിദ് ദാരിമി, നൗഷീര്‍ വാഫി, സി. അബ്ദുല്ല ഹാജി, മുസ്തഫ ഹാജി ചീരാല്‍, അഷ്‌റഫ് മലായി സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി വാരാമ്പറ്റ സ്വാഗതവും സെക്രട്ടറി ഉമര്‍ നിസാമി നന്ദിയും പറഞ്ഞു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







