ഓര്‍മയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്താന്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിലാണ് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടക്കുക. പുത്തുമല മദ്രസ്സ അങ്കണത്തില്‍ ഒരുക്കുന്ന അനുസ്മരണ യോഗ വേദിയിലേക്ക് മൗന ജാഥ നടത്തും. മന്ത്രിമാര്‍, എംപി, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം. കെ. ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.

അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച്സുരക്ഷിതത്വം ഉറപ്പു വരുത്തണം; ജില്ലാ വികസന സമിതി യോഗം

ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണിനടത്തി വാസ യോഗ്യമാക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍ദ്ദേശം നല്‍കി. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരിയില്‍ താമസിക്കുന്ന ഉന്നതിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വനം വകുപ്പ് എന്‍.ഒ.സിആവശ്യമാകുന്നതിനാല്‍ ഐ.റ്റി.ഡി.പിയും വനം വകുപ്പും സംയുക്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഉന്നതിക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുവേണ്ട നടപടികളില്‍ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഹൈവേയുടെ ഓരങ്ങളിലെ കാടുവെട്ടി മാറ്റാനും പുല്‍പ്പള്ളി-ചേകാടി റോഡ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ ഒടിഞ്ഞു വീഴാറായ മരങ്ങള്‍ മുറിച്ച് മാറ്റാനും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ നിര്‍ദ്ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച 585 അപേക്ഷകളില്‍ 407 മരങ്ങള്‍ മുറിച്ച് മാറ്റി. നാഷണല്‍ ഹൈവേയിലും വനം വകുപ്പിന് കീഴിലുള്ള മരങ്ങളും ഒരാഴ്ചയ്ക്കകം മുറിച്ച് മാറ്റണമെന്ന് കളക്ടര്‍ പറഞ്ഞു.
തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും തദ്ദേശ സ്ഥാപനത്തിന് കീഴിലെ ജല സംഭരണികള്‍ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.

കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കി കളഞ്ഞു. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും യോഗം ആവശ്യപെട്ടു. കെ.എസ്.ഇ.ബി ബാണാസുര ഡാമിന് വേണ്ടി ഏറ്റെടുത്ത കുതിര പാണ്ടി റോഡിന് പകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണം. അതിദരിദ്ര ഭൂരഹിതരായ 141 പേര്‍ക്ക് വീട് നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍, സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്ന പക്ഷം നിയമ വിധേയമാക്കാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയതായി എ.ഡി.എം അറിയിച്ചു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാന്‍ കളക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
15 കോടി ചിലവഴിച്ച്രണ്ട് മാസം മുന്‍പ് പണി തീര്‍ത്ത മുള്ളന്‍കൊല്ലി-മരക്കടവ് റോഡ് തകര്‍ന്ന അവസ്ഥയിലാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്കാ ഗാന്ധി എം. പി യുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. മാമ്പിലാംതോട് സ്മാരകം വനമേഖലയോട് ചേര്‍ന്നായതിനാല്‍ വന്യമൃഗ ശല്യമുണ്ട്. സോളാര്‍ ഫെന്‍സിങ് നശിപ്പിച്ചാണ് വന്യമൃഗങ്ങള്‍ എത്തുന്നത്. ഇത് കല്‍മതില്‍ കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി എത്രയും പെട്ടന്നു പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ. ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി.ജെ ഐസക്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.