വിരലുകളുടെ ഞൊട്ട ഒടിച്ചാൽ ആർത്രൈറ്റിസ് വരുമോ? ഡോക്ടർ പറയുന്നത് ഇങ്ങനെ…

ചിലനേരം ടെന്‍ഷന്‍ വരുമ്പോള്‍ വിരലുകളില്‍ ഞൊട്ട ഒടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലിന് എന്തെങ്കിലും പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ടോ? അതോ ഇനി ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഒരു ഡോക്ടര്‍.

സന്ധികള്‍ക്ക് ഉണ്ടാവുന്ന വേദനയ്ക്കും നീരിനുമൊക്കെയാണ് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. നിരന്തരമായ വേദനയും നീരും രോഗിയെ അസ്വസ്ഥമാക്കുന്നതിനൊപ്പം എഴുന്നേല്‍ക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ ജോലികള്‍ ചെയ്യാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരലിലെ ഞൊട്ട ഒടിച്ചാല്‍ ആര്‍ത്രൈറ്റിസ് വരുമെന്ന് കേള്‍ക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് വിരലുകളെ ദുര്‍ബലമാകുമെന്നും പ്രചരിക്കുന്നുണ്ട്.

ആയുര്‍വേദ – യുനാനി വിദഗ്ദനായ ഡോ. സലീം സെയ്ദി പറയുന്നത് വിരലിലെ ഞൊട്ട ഒടിക്കുന്നത് ശീലമാക്കിയവര്‍ക്കും ആ ശീലമില്ലാത്തവര്‍ക്ക് ഉണ്ടാകുന്നത് പോലെ തന്നെയാണ് ആര്‍ത്രൈറ്റിസ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതെന്നാണ്. അതായത് ഞൊട്ട ഒടിക്കുന്നത് കൊണ്ട് ആര്‍ത്രൈറ്റിസ് വരില്ലെന്ന് സാരം. വിരലിലെ ഞൊട്ട ഒടിക്കുമ്പോള്‍ എല്ലുകളല്ല ഒടിയുന്നത്. മറിച്ച് എല്ലുകള്‍ക്കിടിയിലുള്ള വായു ബബിളുകളാണ് പൊട്ടുന്നത്. ഇവയാണ് ഒടിയുന്ന പോലുള്ള ശബ്ദം കേള്‍ക്കുന്നത്

പക്ഷേ അപ്പോഴും വിരലുകളിലെ ഞൊട്ട ഒടിക്കുന്നത് നല്ല ശീലമല്ല. ഇത് വര്‍ഷങ്ങളായി തുടര്‍ന്ന് വരികയാണെങ്കില്‍, വിരലുകളിലെ ഗ്രിപ്പ് നഷ്ടപ്പെടും. അതുകൂടാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഈ ശീലം മൂലം ഉണ്ടാകില്ല. എന്നാലും ഈ ശീലം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍ പറയുന്നു. പ്രായം കൂടുമ്പോള്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാം. ജനിതകമായ ഘടകങ്ങള്‍, സന്ധികളിലെ പരിക്ക്, അണുബാധ, അമിതവണ്ണം, മികച്ച ജീവിതരീതി പിന്തുടരാതെയിരിക്കുന്ന ശീലമെല്ലാം ആര്‍ത്രൈറ്റിസിന് കാരണമാകും.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.