ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 119 രാജ്യങ്ങളിലെ 5.6 ബില്യണ്‍ ആളുകള്‍ ഇപ്പോള്‍ അപകടത്തിലാണ്. ടൈഗര്‍ കൊതുക്(ഈഡിസ് ആല്‍ബോപിക്റ്റ്‌സ്) എന്നറിയപ്പെടുന്ന കൊതുകുകള്‍ ബാധിക്കുന്ന യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു.

ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകുമെന്നുള്ളതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ അണുബാധ സമയത്ത് എന്താണ് സംഭവിക്കുന്നത്, ആരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്, അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ നടപടികള്‍ സഹായിക്കും എന്നതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ചിക്കുന്‍ഗുനിയ വെറുമൊരു പനിയല്ല
ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയയെ ഡെങ്കി പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ‘ വളഞ്ഞുപോകുക’ എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം 7 മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്നതായിരിക്കും.
അണുബാധയുണ്ടാകുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്
കൊതുകുന്റെ കടിയേറ്റ് 4 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു. പെട്ടെന്നുളള ഉയര്‍ന്ന പനി, സന്ധികളില്‍ വേദന (പ്രത്യേകിച്ച് കൈകളിലും കാലുകളിലും, പേശിവേദന, ക്ഷീണം, ചുണങ്ങ്, സന്ധികളിലെ വീക്കം, അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കണ്ണ്, ഹൃദയം അല്ലെങ്കില്‍ നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാവുക. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ധിവേദന അസ്വസ്ഥതയും വൈകല്യവും ഉണ്ടാക്കുകയും ചെയ്യുന്നു.

വൈറസ് പടരുന്നത് സമ്പക്കര്‍ക്കത്തിലൂടെയല്ല
ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിന്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. പകല്‍ സമയത്താണ് കൊതുകുകള്‍ കടിക്കുന്നത്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരവും. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.

പ്രതിരോധം എങ്ങനെ
ഒരു വാക്‌സിനോ പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിരോധം മാത്രമാണ് ശക്തമായ കവചമെന്ന് WHO അറിയിക്കുന്നു.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.