പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ സെന്റ് മാർട്ടിൻ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് മുഹമ്മദാലി ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജനറൽ മെഡിസിൻ,ജനറൽ സർജറി,
ഗൈനക്കോളജി,ഓർത്തോപീഡിക്സ്,
പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയും,സൗജന്യ മരുന്ന് വിതരണവും നടന്നു.സി ഡി ഒ സുനിജോബി,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്