നിരവിൽപ്പുഴ കൂട്ടപ്പാറയിൽ ഓട്ടോറിക്ഷക്ക് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും മദ്രസ്സാധ്യാപകനുമായ കൂട്ടപ്പാറ വൈശ്യൻ അയ്യൂബ്(45) ആണ് മരിച്ചത്. ഭാര്യ -സൽമ, നാല് മക്കളുണ്ട്.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.