കോളിയാടി അച്ഛൻ പടിക്ക് സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ (30), കാർ യാത്രികരായ സഹാറ (38), റിഷിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്
കൊണ്ട് പോയി.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.