കൽപ്പറ്റ: ഭർത്താവിനെ മരപ്പട്ടികക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു. ഭർത്താവായ ദാമോദരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി യായ മീനങ്ങാടി പുറക്കാടി സ്വദേശി ലക്ഷ്‌മികുട്ടിയെയാണ് കൽപ്പറ്റ അഡീ.സെഷൻസ് കോടതി 2 ജഡ്‌ജി ജയവന്ത് ഷേണായ് തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയുടെ സൗജന്യ നിയമ സേവനത്തിന്റെ ഭാഗമായ എൽഎഡിസിഎസിൻ്റെ ഡെപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.പ്രതീഷ് കെ.എം ഹാജരായി. കേസിൽ അസിസ്റ്റ് ചെയ്യാനായി അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസലർമാരായ അഡ്വ. സാരംഗ് എം.ജെ., അഡ്വ.ജിതിൻ വിജയൻ, അഡ്വ. പൂജ പി.വി എന്നിവരും ഹാജരായി. 22.12.2021 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പുറക്കാടി മാനികാവ് എന്ന സ്ഥലത്ത് ആൾപാർപ്പില്ലാത്ത വീടിൻ്റെ മുൻവശം ഷെഡിൽ വെച്ച് ലക്ഷ്മികുട്ടിയുമായി തെറ്റി പിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവായ ദാമോധരനെ അദ്ദേഹം വീട്ടിൽ വന്ന വിരോധത്താൽ അടിച്ചു കൊലപ്പെടു ത്തി എന്നതായിരുന്നു കേസ്. മേൽ കേസിൽ പ്രോസിക്യൂഷൻ ഭാഗം 33 സാക്ഷികളെയും 51 രേഖകളും 21 മുതലുകളും ഹാജരാക്കി.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.