കോട്ടത്തറ :വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും യുഡിഎഫ് കൺവീനറും മുൻ പഞ്ചായത്തു മെമ്പറുമായിരുന്ന കെ.പോളിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ മാതൃകാപരവും എക്കാലവും സ്മരിക്കപ്പെടുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ പറഞ്ഞു. അന്തരിച്ച കെ പോളിന്റെ ഛായാചിത്രം മണ്ഡലം കോൺഗ്രസ് ഓഫീസിൽ അനാച്ഛാദനം ചെയ്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സിസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.സാബുപോൾ, പോൾസൺ കൂവക്കൽ, മാണിഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, പി പി റെനീഷ്, ഒ.ജെ മാത്യു, ജോസ് മേട്ടയിൽ, വിഡി രാജു, സി കെ ഇബ്രായി, ജോസ് പീയൂസ്, എം വി ടോമി, വേണുഗോപാൽ കെ,വി .എം ഷാജു ,സാബു വിഡി എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.