ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ലെന്നത് സംബന്ധിച്ച് ലഭിച്ച പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
ദുരന്തത്തിന് ശേഷം വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി കാരണം പ്രയാസപ്പെടുന്ന പ്രദേശവാസികളുടെ പ്രശ്നങ്ങർക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
മേപ്പാടി എസ്എംഎ ഓഡിറ്റോറിയത്തിൽ നടന്ന മുണ്ടക്കൈ – ചൂരൽമല അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ പ്രതിസന്ധികളാണ് ദുരന്ത ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കിടയിൽ സർക്കാറിന് മുന്നിലെത്തിയത്. ഭൂമി ഏറ്റെടുക്കുന്നതിൽ കേസുകൾ ഉൾപ്പെടെ നേരിടേണ്ടി വന്നു. എന്നാൽ ഇതെല്ലാം അതിജീവിച്ച് പുനരധിവാസം ഏറ്റവും വേഗത്തിൽ പൂർത്തിയാക്കും. മഹാദുരന്തത്തിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നാം നടത്തിയതെന്നും മന്ത്രി പറഞ്ഞു.