വേനലവധിക്ക് ശേഷം മടങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ. 50 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകുന്നുണ്ട്. മറ്റ് വിമാന സർവീസുകൾ വലിയ ടിക്കറ്റ് നിരക്കുകൾ ഇടാക്കുമ്പോൾ ഇടത്തരം യാത്രക്കാർക്ക് ഉൾപ്പെടെ എയർ ഇന്ത്യ വിമാനങ്ങളുടെ കുറഞ്ഞ ചാർജുകൾ വലിയ ആശ്വമാസമാണ്. എങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കലുകളും യാത്രക്കാർ മറ്റ് മാർഗങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.
ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപെട്ടതിന് ശേഷം യാത്രക്കാർ എയർ ഇന്ത്യ വിമാനം തിരഞ്ഞെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു കത്തുകയായിരുന്നു. പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യ വിമാനം തകർന്നത്. 270 പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരാൾ മാത്രമായിരുന്നു രക്ഷപ്പെട്ടത്.