പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ റിയോ ഏവിനെതിരെ മിന്നും ഹാട്രിക്ക് നേടിയ റൊണാൾഡോ തന്റെ ടീമായ സൗദി ക്ലബ്ബ് അൽ-നസ്റിനെ എതിരില്ലാത്ത നാല് ഗോളുകളിന്റെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചു.
പോർച്ചുഗലിലെ എസ്റ്റാഡിയോ ഡോ അൽഗാർവെയിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ റൊണാൾഡോയ്ക്കൊപ്പം പുതിയ താരം ജാവോ ഫെലിക്സും മികച്ച പ്രകടനം കാഴ്ചവെച്ചു. കളിയുടെ 15-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെയാണ് അൽ-നസ്ർ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ജാവോ ഫെലിക്സിന്റെ ഹെഡ്ഡറിലൂടെ ലഭിച്ച പന്ത് സിമാക്കാൻ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ, ബോക്സിനുള്ളിൽ ജാവോ ഫെലിക്സുമായി ചേർന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ റൊണാൾഡോ അൽ-നസ്റിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
63-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് നെൽസൺ ആബിയുടെ കയ്യിൽ പന്ത് തട്ടിയതിന് അൽ-നസ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. റൊണാൾഡോ കിക്കെടുക്കാൻ സാദിയോ മാനെയെ ഏൽപ്പിച്ചെങ്കിലും, മാനെയുടെ ദുർബലമായ ഷോട്ട് റിയോ ഏവ് ഗോൾകീപ്പർ സെസാരി മിസ്റ്റ എളുപ്പത്തിൽ തട്ടിയകറ്റി. എന്നാൽ, ഈ നഷ്ടത്തിന് 16 സെക്കൻഡുകൾക്കകം റൊണാൾഡോ പ്രായശ്ചിത്തം ചെയ്തു. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ അദ്ദേഹം ടീമിന്റെ മൂന്നാം ഗോൾ നേടി.