തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എക്സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തി, സ്കൂൾ എസ്പിസി, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, വിമുക്തി ക്ലബ്ബ് എന്നിവ സംയുക്തമായാണ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തിയത്. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു. പ്രധാനാധ്യപിക ഉഷ കുനിയിൽ അദ്ധ്യക്ഷയായ പരിപാടിയിൽ സിപിഒ ബിന്ദു വർഗ്ഗീസ്,
അധ്യാപകരായ സി പി മറിയം മഹമൂദ്, അഞ്ജലി മോഹൻ, സി സിഷിജി, വിദ്യാർത്ഥി പ്രതിനിധികളായ ജി പി അശ്വനി, കെ കാർത്തിക് എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







