ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി കോടതികളിൽ സെപ്തംബർ 13 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, മെയിന്റനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അദാലത്തിൽ നേരിട്ട് നൽകാം.
വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസ്, മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകൾ ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ, സർവീസ് സംബന്ധിച്ചതും സിവിൽ കോടതികൾ നിലവിലുള്ള കേസുകളും അദാലത്തിൽ ഒത്തുതീർപ്പാക്കാം. അദാലത്തിലേക്കുള്ള പുതിയ പരാതികൾ നവംബർ 28 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും ലഭിക്കും. ഫോൺ: 04936 207800. അദാലത്തിലേക്കുള്ള പുതിയ പരാതികൾ ഓഗസ്റ്റ് 22 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിലൊ 8281668101 (മാനന്തവാടി), 8304882641 (സുൽത്താൻ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലൊ (04936 207800) ബന്ധപ്പെടാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്