മാനന്തവാടി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി സ്ഥാപക ദിനമായ ജനുവരി ഒന്നിന് കോവിഡ് സെന്ററായ ജില്ലാ ആശുപത്രിയിലേക്ക് പാദരക്ഷകൾ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മെഹബൂബ് യു.വി ജില്ലാ പ്രസിഡന്റ് അൻവർ കെ.സി, ജില്ലാ വൈസ് പ്രസിഡന്റ് കെ.മുഹമ്മദ് ആസിഫ്, മണ്ഡലം സെക്രട്ടറി ഷമീർ കോറോം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ, റഹീം, നിസാർ തുടങ്ങിയവർ സംബന്ധിച്ചു.ആർഎംഒ ഡോ.ഷക്കീർ പാദരക്ഷകൾ കൈപ്പറ്റി. മുമ്പും കെആർഎഫ്എ കോവിഡ് സെന്ററിൽ പാദരക്ഷകൾ നൽകിയിരുന്നു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







