വയനാട് ഗവ. എഞ്ചിനീയറിങ് കോളേജിലെ പിടിഎ ഓഫീസിലേക്ക് സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പ്ലംബർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, ജിം ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
സെക്യൂരിറ്റിയ്ക്ക് എസ്എസ്എൽസി യോഗ്യതയോടൊപ്പം ഡ്രൈവിങ് ലൈസൻസ് അഭികാമ്യം. വിമുക്ത ഭടന്മാർക്ക് മുൻഗണന ലഭിക്കും. ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ എസ്എസ്എൽസിക്ക് പുറമെ ഐടിഐ യോഗ്യത വേണം. വയർമാൻ ലൈസൻസ് അഭികാമ്യം. പമ്പ് ഓപ്പറേറ്ററായി വാട്ടർ ട്രീറ്റ്മെൻറ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ളവരെ പരിഗണിക്കും. കോളജിന് സമീപത്തുള്ളവർക്ക് മുൻഗണന. ഓഫീസ് അസിസ്റ്റന്റിന് പ്രിഡിഗ്രി/ പ്ലസ് ടുവിനൊപ്പം ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. ജിം ഇൻസ്ട്രക്ടര്‍ തസ്തികയിലേക്ക് പ്ലസ് ടുവിനൊപ്പം വെയ്റ്റ് ലിഫ്റ്റിംഗ്/പവർ ലിഫ്റ്റിംഗ് /ബോഡി ബിൽഡിംഗ് ഇവയിൽ ഏതിലെങ്കിലും സംസ്ഥാന തലത്തിൽ സമ്മാനാർഹരായവര്‍ക്ക് അപേക്ഷിക്കാം. മുൻ പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് രാവിലെ 11ന് പിടിഎ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 257321.

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ നടപടി, ഇന്ന് മുതൽ സപ്ലൈക്കോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്