കൽപറ്റ എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ “തണലിടം” എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസ്സ് & ചിൽഡ്രൺസ് പാർക്കിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി, കെ.എ.സ് നിർവ്വഹിച്ചു. നാല് ചുമരുകൾക്കിടയിലെ ക്ലാസ്സ്മുറികളിൽ നിന്നും പഠന പ്രവർത്തനങ്ങളെ രസകരമാക്കുന്നതിനും, ഡൈനാമിക് ആക്കുന്നതിനും, മാനസികോല്ലാസത്തിനും വേണ്ടിയാണ് വിദ്യാലയത്തിൻ്റെ പുറത്ത് തണലിടം ഒരുക്കിയത്. കുട്ടികൾക്ക് ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ഗണിത പാർക്കിൽ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ സഞ്ചരിച്ച് ചരിത്രത്തിൽ അവസാനിക്കുന്ന രീതിയിലാണ് പുറത്തെ പാർക്കിൻ്റെ തീം ഒരുക്കിയിരിക്കുന്നത്. പാർക്കിൻ്റെ ഒന്നാം ഘട്ട പണികളാണ് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വാർഡ് കൗൺസിലർ ഷരീഫ ടീച്ചർ, സ്കൂൾ മാനേജർ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡണ്ട് നവാസ് .എം.പി, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ എം. സി ഹുസൈൻ, എം.പി. ഹുസൈൻ, ഹംസ വട്ടക്കാരി , അറക്ക സൂപ്പിക്കുട്ടി,മദർ പി.ടി എ പ്രസിഡണ്ട് നീഷീദ, റഷീദ് കെ.ടി, അസീസ് അമ്പിലേരി പ്രധാനാധ്യാപകൻ കെ. അലിസ്റ്റാഫ് സെക്രട്ടറി സജ്ന കെ.വി, ലെജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ
മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.






