പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു. റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചു. ഈ ആവശ്യത്തിന് മുൻകാലത്ത് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. ഈ ശ്രമങ്ങൾക്ക് ജനശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി കാവുമന്ദത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കും. 31 വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ട ഈ ബദൽ പാത സാങ്കേതിക നടപടിക്രമങ്ങളിൽ കുരുങ്ങിയാണ് നിലച്ചു പോയത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് കൺവീനറും ജനപ്രതിനിധികളും വിവിധ മത രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികൾ അംഗങ്ങളായും സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധ പുലിക്കോട്, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, കെ വി ഉണ്ണികൃഷ്ണൻ, ബീന റോബിൻസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വട്ടത്തറ, മൊയ്തൂട്ടി പാറക്കണ്ടി, അനിത നാരായണൻ, മഹേഷ് കുമാർ, പൂഴിത്തോട് കർമ്മസമിതി ഭാരവാഹികളായ ഓ ജെ ജോൺസൺ, ബിജെ ബിനു, അബ്രഹാം കെ മാത്യു, സണ്ണി ജോർജ്, ജോൺ മാത്യു, ബഷീർ കണിയാങ്കണ്ടി, രാമൻ മൂട്ടാല, പി മമ്മൂട്ടി, എ കെ ദിനേശ് കുമാർ, ജയന്ത്കുമാർ, മുജീബ് പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എൻ ഗോപിനാഥൻ സ്വാഗതവും സൂന നവീൻ നന്ദിയും പറഞ്ഞു.

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.