ആരോപണ വിധേയനായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി നിയമത്തോടുള്ള വെല്ലുവിളി : യൂത്ത് കോണ്‍ഗ്രസ്

പിണങ്ങോട്: ആരോപണ വിധേയനായ ഡിവൈഎഫ്ഐ-സി പിഎം നേതാക്കളെ സംരക്ഷിക്കുന്ന സിപി എം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കോട്ടത്തറ ബ്ലോക്ക് സെക്രട്ടറിയുമായ ജംഷിദിനും, സി പി എം അച്ചൂരാനം ലോക്കല്‍ സെക്രട്ടറി ജെറീഷിനുമെതിരെ കഴിഞ്ഞദിവസം പിണങ്ങോട് സ്വദേശിയായ യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണം വളരെ ഗൗരവകരമുള്ളതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവതിയുടെ ഭര്‍ത്താവിനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് യുവതിയെ നേതാക്കള്‍ക്ക് മാത്രമല്ല മറ്റു പലര്‍ക്കും വഴങ്ങി കൊടുക്കാന്‍ പറഞ്ഞു എന്ന് തെളിയിക്കുന്ന വോയിസ് റെക്കോര്‍ഡുകളും രേഖകളും പൊലീസിന് യുവതി കൈമാറിയിട്ടുണ്ട്. പീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നിസാര വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി സോഷ്യല്‍ മീഡിയകള്‍ വഴി തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ യുവതിക്കെതിരെയും യുവതിയുടെ കുടുംബത്തിനെതിരെയും വെല്ലുവിളികള്‍ നടത്തുകയുണ്ടായി. യുവതിയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അവളുടെ അനുവാദം ഇല്ലാതെ സ്പര്‍ശിക്കുകയും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. ആരോപണ വിധേയരായ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. ഇതുവരെ ഇവരെ തള്ളിപ്പറയുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമാണ് ഈ പറയപ്പെടുന്ന നേതാക്കള്‍. ജില്ലാ സെക്രട്ടറി നേരിട്ടാണ് ഇവരെ സംരക്ഷിക്കുന്നത്. ഇവര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്നതിന് വേണ്ടി പാര്‍ട്ടി സംവിധാനത്തെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവരെ പൊതുജനം തള്ളിപ്പറയണം. മാത്രമല്ല ഇവരെ സംരക്ഷിക്കുന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആ സ്ഥാനത്ത് ഇരിക്കാന്‍യോഗ്യനല്ല. ആ സ്ഥാനത്തോടുള്ള മാന്യത മാനിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് മാതൃക കാണിക്കണം. കൂടാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന പൊലീസിനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത്‌കോണ്‍ ഗ്രസ് സമരവുമായി മുന്നോട്ടു പോരും. വരും ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. എന്നിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുമ്പിവേക്ക് സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങപ്പള്ളിമണ്ഡലം കമ്മിറ്റി അറിയിച്ചു. ആഷിര്‍ വെങ്ങപ്പള്ളി അധ്യക്ഷനായിരുന്നു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി
ആൽഫിൻ അമ്പാറയിൽ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ബുഷിർ പിണങ്ങോട്,കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ മുബാരിഷ് ആയാർ തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.