സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി

മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.

2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്. ഇതൊരു മാതൃക പ്രവര്‍ത്തനമായി കണ്ട് സംസ്ഥാന കുടുംബശ്രീ മിഷന്‍ എല്ലാ സിഡിഎസ് ഓഫീസുകളിലേക്കും പകര്‍ത്താന്‍ തീരുമാനിക്കുകയും ഇതുപിന്നീട് സംസ്ഥാനത്ത് 617 സിഡിഎസ്‌കളുടെ ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷനിലേക്ക് എത്തുകയും ചെയ്തു

സംസ്ഥാനത്തെ 1070 സി.ഡി.എസുകളെയും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം. സര്‍ട്ടിഫിക്കേഷനില്‍ നേടുന്നതിന് ആവശ്യമായുള്ള പിന്തുണയും കണ്‍സള്‍ട്ടന്‍സി സേവനവും കിലയാണ് നല്‍കുന്നത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.