ശസ്ത്രക്രിയ വേണ്ട, തലച്ചോറിലെ തകരാറുകള്‍ക്ക് ഇനി ചികിത്സ എളുപ്പം; പുതിയ നാനോ മെറ്റീരിയലുകളുമായി ഇന്ത്യൻ ഗവേഷകർ

ന്യൂഡൽഹി: തലച്ചോറിലുണ്ടാകുന്ന തകരാറുകളെ ശസ്ത്രക്രിയയില്ലാതെ ചികിത്സിക്കാന്‍ കഴിയുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗവേഷകര്‍. ഗ്രാഫിറ്റിക് കാര്‍ബണ്‍ നൈട്രേഡ് (g-C3N4)എന്നറിയപ്പെടുന്ന പ്രത്യേകതരം നാനോ മെറ്റീരിയല്‍ ഇലക്ട്രോഡുകളാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.ലേസറുകള്‍, കാന്തങ്ങള്‍ എന്നിവയുടെ ആവശ്യമില്ലാതെതന്നെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഈ നാനോ മെറ്റീരിയലിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയമാണ് വിവരങ്ങൾ വ്യക്തമാക്കുന്ന വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (INST) യിലെ സംഘമാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. എസിഎസ് അപ്ലൈഡ് മെറ്റീരിയല്‍സ് & ഇന്റര്‍ഫേസ് ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബില്‍ വളര്‍ത്തിയ തലച്ചോറ് പോലുള്ള കോശങ്ങളില്‍ ഈ നാനോമെറ്റീരിയല്‍ ഉപയോഗിച്ച് ഡോപൊമൈന്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട വിഷ പ്രോട്ടീനുകള്‍ കുറയ്ക്കുന്നതായി തെളിയുകയും ചെയ്തു.

ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പോലെയുളള നിലവിലുള്ള ചികിത്സകള്‍ക്ക് ശസ്ത്രക്രിയ ഇംപ്ലാന്റുകള്‍ ആവശ്യമാണ്. തലച്ചോറിലെ കലകളില്‍ സിഗ്നലുകള്‍ എത്തിക്കാന്‍ കാന്തിക തരംഗങ്ങളോ അള്‍ട്രാസൗണ്ട് തരംഗങ്ങളോ ഉപയോഗിക്കുന്നു. ഇവ ഫലപ്രദമാണെങ്കിലും ഗുണങ്ങള്‍ പരിമിതവും അതേസമയം അപകടവുമാണ്.
ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന കാര്‍ബണ്‍ നൈട്രേഡ് എന്നറിയപ്പെടുന്ന പ്രത്യേകതരം നാനോ മെറ്റീരിയല്‍ ഇലക്ട്രോഡുകള്‍ക്ക് തലച്ചോറിലെ ന്യൂറോണുകളോട് നേരിട്ട് ഇടപെടാന്‍ സാധിക്കും. ഇവ നാഡീകോശങ്ങള്‍ക്ക് സമീപം സ്ഥാപിക്കുമ്പോള്‍ തലച്ചോറിന്റെ വോള്‍ട്ടേജ് സിഗ്നലുകളോട് പ്രതികരിക്കുകയും ചെറിയ വൈദ്യുത മണ്ഡലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും കോശങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു സ്റ്റാര്‍ട്ട് സ്വിച്ച് പോലെ പ്രവര്‍ത്തിക്കുന്ന ഈ നാനോമെറ്റീരിയലിന് ന്യൂറോണുകളുടെ വിശ്രമത്തിനും സജീവമായ അവസ്ഥകള്‍ക്കും പ്രതികരിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആരോഗ്യകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.🔚

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.