മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ.എൻ.എം.സി രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.