ചീരാൽ-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂർ എന്നീ റോഡിന്റെ ശോചനയാവസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്ത്.
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വർഷങ്ങളായി ദുരിതം പേറുകയാണ് പ്രദേശവാസികൾ.
ബത്തേരി അമ്പലവയൽ തുടങ്ങിയ ടൗണുകളിലേക്ക് എത്താൻ ഉള്ളതും പഞ്ചായത്ത് ഓഫീസ്, കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിലേക്ക് എത്താൻ ഉള്ളതുമായ പ്രദേശത്തെ
പ്രധാന പാതയും, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാതയും ഇതാണ്.
അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും, ആയിരക്കണക്കിന് യാത്രക്കാരുമാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്.
റോഡിന്റെ അവകാശി ആര് എന്ന കാര്യത്തിലും നിലവിൽ അധികൃതർക്ക് വ്യക്തത ഇല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഒരു ഭാഗം പഞ്ചായത്ത് PWD യ്ക്ക് നൽകിയെന്നും, മറ്റൊരു ഭാഗം ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡിക്ക് നൽകിയെന്നും ആണ് വാദം. എന്നാൽ ഇതിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഭരണപക്ഷവും പ്രതിപക്ഷവും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ പ്രദേശത്തെ ഒരു വിഭാഗം യുവാക്കളാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
NO ROAD, NO VOTE, NO COMPROMISE എന്ന വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് ഇവർ സമര പ്രഖ്യാപനത്തിലേക്ക് എത്തിയത്. കൂട്ടായ്മയുടെ ആദ്യ സമര പ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ചീരാലിൽ നടക്കും.
Lജനാധിപത്യ രീതിയിലുള്ള സമര രീതികളുമായി മുന്നോട്ടുപോകുമെന്നും,അധികൃതർ ഇനിയും കണ്ണു തുറന്നില്ലെങ്കിൽ വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ജനകീയ സമരസമിതി പ്രവർത്തകർ പറഞ്ഞു.