ബത്തേരി: ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ
വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്,സുമയ്യ മൻസിൽ ഷാദിം അസീസ്(38) നെയാണ് ബത്തേരി പോലീ സ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തി നുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്. യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. 17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാ രോ അറിയാതെ വസ്ത്രങ്ങൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റമർ പർച്ചേസ് ചെയ്യുന്ന ബില്ലിന്റെ കോപ്പിയും ക്യാഷ് അടച്ച ബില്ലിന്റെ കോപ്പിയും കൈവശപ്പെടുത്തി കളവ് ചെയ്‌ത വസ്ത്രങ്ങൾ പാക്ക് ചെയ്‌ത് അതിനു മുക ളിൽ ഒട്ടിച്ച് പാക്കിങ് സെക്ഷനിൽ അടച്ച ബിൽ കാണിച്ചാണ് വസ്ത്രങ്ങൾ കട ത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. സബ് ഇൻ സ്പെക്ടർ എം രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ ചെയ്തത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







