കൽപ്പറ്റ:
വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി. ജി.എച്ച്.എസ്.എസ് മേപ്പാടി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.
നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം,
സബ്ബ് ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍, മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു, ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,ട്രഷറര്‍ പി.പി.സജി പ്രോഗാമിന് നേതൃത്വം നല്‍കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







