താളൂർ: എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിന്റെ സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി നീലഗിരി ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ടീം ജ്യോതിർഗമയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ കെ. കെ യക്കോബ് സ്വാഗതം ആശംസിച്ചു. വികാരി ഫാ. Dr. മത്തായി അതിരംപുഴയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോർഡിനേറ്റർ കെ. എം ഷിനോജ് രക്തദാന സന്ദേശം നൽകി. ട്രസ്റ്റി ബെസ്സി വാരിശ്ശേരി, സെക്രട്ടറി തോമസ് വന്മേലിൽ, ജോ. സെക്രട്ടറി കുര്യാക്കോസ് കാരക്കാട്ട്, സിജോ പീറ്റർ ഐക്കരകുന്നത്ത് സൺഡേ സ്കൂൾ പ്രധാന അദ്ധ്യാപകൻ, ഏലിയാസ് ചേനോത്ത്, എം. വൈ ജോർജ് മുള്ളൻകോരത്ത് എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ നിരവധിപേർ പങ്കെടുത്ത് ക്യാമ്പ് പ്രയോജനപ്പെടുത്തി. കൂടാതെ സുൽത്താൻ ബത്തേരി മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ എം. വി റിൻസി മാഡത്തിന്റെ വ്യക്തിത്വ വികസന ക്ലാസ്സും, അഖില വയനാട്, നീലഗിരി ചിത്രരചന മത്സരവും ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെട്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







