തരിയോട്: പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് കർളാട് ശുദ്ധജല തടാകത്തിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടി ചങ്ങാട യാത്രയും ഒരുങ്ങി. 10 പേർക്ക് യാത്ര ചെയ്യാവുന്ന നാല് ചങ്ങാടങ്ങളാണ് പുതുതായി നീറ്റിലിറക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചങ്ങാട സർവീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മുൻകാലത്ത് 45 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ചങ്ങാടം ഉണ്ടായിരുന്നെങ്കിലും ഒന്നര വർഷമായി അവ പ്രവർത്തനക്ഷമമല്ല. 10 പേർ വരെയുള്ള ഗ്രൂപ്പിന് അരമണിക്കൂർ യാത്രയ്ക്ക് ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. പത്തര ഏക്കർ വരുന്ന പ്രകൃതിരമണീയമായ ഈ ശുദ്ധജല തടാകത്തിലെ ചങ്ങാട യാത്രയ്ക്ക് തുഴച്ചിൽ ജീവനക്കാരുടെ സേവനം ലഭ്യമാകും. കുടുംബങ്ങൾക്കും സൗഹൃദ ഗ്രൂപ്പുകൾക്കും തടാക യാത്ര ഒന്നിച്ച് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. ടൂറിസം കേന്ദ്രം മാനേജർ കെ എൻ സുമാദേവി, ലൂക്കാ ഫ്രാൻസിസ്, കെ പി ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു…

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







