ബത്തേരി: കോഴിക്കോട് മടവൂർ ഇടക്കണ്ടിയിൽ വീട്ടിൽ ഇ.കെ. അർഷാദ് ഹിലാൽ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയിൽ വീട്ടിൽ വി. പി അബ്ദുൾ ബാസിത്(33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എ 51 എ.ഇ 1347 നമ്പർ ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞു പരിശോധിച്ചതിൽ സൈഡ് മിറർ ഔട്ടർ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പോളിത്തീൻ കവറിലായി 2.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







