കോഴിക്കോട് -വയനാട് ചുരം പാതയ്ക്ക് ബദൽ പാതയായ പടിഞ്ഞാറത്തറ – പുഴിത്തോട് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കണമെന്നും നിയമ തടസങ്ങൾ പരിഹരിച്ച് പ്രവൃത്തി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF) പനമരം മേഖല കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെഎം അബ്ദു ഉദ്ഘാടനം ചെയ്തു.റാഫ് ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരീസ് ഐഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. റാഫ് പനമരം ഏരിയ പ്രസിഡണ്ട് ബേബി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. റാഫ് ഏരിയ ജനറൽ സെക്രട്ടറി സുനിൽ പനമരം സ്വാഗതം ആശംസിച്ചു. RAAF വനിത വിംഗ് ജില്ല ജനറൽ സെക്രട്ടറി സൗജത്ത് ഊസ് മാൻ,റാഫ് സംസ്ഥാന ട്രഷറർ സമ്മദ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാജു മണക്കടവ് ടിവിഎം ,മാനന്തവാടി താലൂക്ക് ട്രഷറർ ഊസ് മാൻ പി കോക്കടവ്, ബെന്നി അരിഞ്ചേർമല ,റാഫ് പനമരം ഏരിയ വനിത വിംഗ് പ്രസിഡൻറ്റ് ലിസി പത്രോസ്, പനമരം ഏരിയ വനിത വിംഗ് ജനറൽ സെകട്ടറി സൈനബ ജലീൽ, റാഫ് മാനന്തവാടി താലൂക്ക് വനിത വിംഗ് വൈസ് പ്രസിഡണ്ട് ഷൈനി വിനോദ്, റാഫ് ഏരിയ ട്രഷറർ ഇവി സജി, സൈനബ ജലീൽ, ഉമ്മച്ചൻ നീർവാരം, മാത്യു പിവി നിരട്ടാടി തുടങ്ങിയവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







