കൽപ്പറ്റ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗം ഒന്നാം വർഷ നാഷണൽ സർവീസ് സ്കീം വൊളൻ്റിയർമാരുടെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പ് “ഒരുക്കം” സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ വാർഡ് കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. സ്കൂൾ എസ് എം സി ചെയർമാൻ സതീഷ് കെ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് ജയരാജൻ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ മുനവർ കെ പി,
എം പി ടി എ പ്രസിഡൻ്റ് സാജിത ഹമീദ്, സലാം പി , രഞ്ജിത്ത് കെ എന്നിവർ പങ്കെടുത്തു. സമത്വ സന്ദേശം ഉയർത്തി വൊളൻ്റിയർമാർ സമത്വ ജ്വാല സംഘടിപ്പിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







