പുൽപ്പളളി: 45 മത് കടുപ്പിൽ കെ. സി സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും കൊല്ലവേലിൽ കെ.എം സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ മുള്ളൻകൊല്ലിയിൽ സമാപിച്ചു. കലാശപോരാട്ടത്തിൽ പുൽപ്പളളി ഹ്വാക്സ് ടീം കമ്പനി ഗിരി ലാക്കേഴ്സ് ടീമിനെ പരാജയപ്പെടുത്തി വിജയ കിരീടം ചൂടി..
സമാപന സമ്മേളനം മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡൻ്റ് പി .കെ വിജയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൻ വൈസ് പ്രസിഡണ്ട് സലിം കടവൻ മുഖ്യപ്രഭാഷണം നടത്തി.ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു.അസോസിയേഷൻ ഭാരവാഹികളായ ലീയോ,സജി ജോർജ് എ.കെ എന്നിവർ സംസരിച്ചു.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്