ഉറക്കത്തിന്‍ ഹൃദയം നിലയ്ക്കുന്ന മനുഷ്യർ; പെട്ടെന്നുണ്ടാകുന്ന മരണങ്ങളിലധികവും രാത്രിസമയത്ത്

ബിസിനസുകാരനായ ശ്രീകുമാര്‍ അന്ന് പതിവിലും വൈകിയാണ് വന്നത്. കടയിലെ ജോലിയെല്ലാം ചെയ്തു തീര്‍ത്തപ്പോള്‍ ഒമ്പതുമണി. വീട്ടില്‍ വന്ന് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോള്‍ പത്തുമണി. ഏറെ വിശപ്പു ണ്ടായിരുന്ന അയാള്‍ ഭാര്യയുണ്ടാക്കിയ ഇഷ്ടഭക്ഷണം പതിവിലേറെ കഴിച്ചു. പൊരിച്ച ഇറച്ചിയും മത്സ്യവുമൊക്കെക്കൂട്ടി കുശാലായ അത്താഴം. ഭക്ഷണത്തിനുമുമ്പ് പതിവുള്ള അളവില്‍ മദ്യവും. വയറുനിറച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ മണി പതിനൊന്ന്. തളര്‍ച്ചകൊണ്ടയാള്‍ കൂര്‍ക്കംവലിച്ച് ഗാഢനിദ്രയിലാണ്ടു. പിറ്റേന്ന് എട്ടുമണിയായിട്ടും എഴുന്നേല്‍ക്കാന്‍ വൈകുന്നതുകണ്ട് ഭാര്യ തട്ടിവിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറച്ചിരിക്കുന്നു. ഞെട്ടിത്തരിച്ച ഭാര്യ അടുത്തുള്ള ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പറഞ്ഞു. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകളായി മരിക്കുമ്പോള്‍ അയാള്‍ക്ക് 42 വയസ്സുമാത്രം.
ഇതൊരു അസാധാരണ സംഭവമല്ല, നാം പലപ്പോഴും ഞെട്ടലോടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആകെയുള്ള പെട്ടെന്നുള്ള മരണസംഖ്യയെടുത്താല്‍ 17-41 ശതമാനംവരെ രാത്രിസമയത്തുണ്ടാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു; രാത്രി പത്തുമണിക്കും രാവിലെ ആറുമണിക്കും ഇടയിൽ. സാധാരണയായി രാത്രിസമയത്ത് ശരീരം വിശ്രമിക്കുകയാണ്. അങ്ങനെതന്നെ വേണംതാനും. കാരണം അപ്പോഴാണ് ശരീരം നവചൈതന്യമാര്‍ജിക്കുന്നതും സമൂലമായ പുനര്‍നിര്‍മ്മാണപ്രക്രിയ നടത്തുന്നതും. പകലുണ്ടായ ശാരീരിക-മാനസിക അപചയശോഷണങ്ങള്‍ക്കുള്ള പരിഹാരപ്രക്രിയയാണ് ശാന്തമായ ഉറക്കം

ശരീരത്തിന് ആഹാരം പോലെ അനിവാര്യമായ ഒന്നാണ് ഉറക്കം. ആ സമയത്ത് ഹൃദയസ്പന്ദന വേഗതയും പ്രഷറും കുറഞ്ഞിരിക്കും. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മിതമായ തോതിലായിരിക്കും. പകല്‍ ഉദ്ദീപകമായ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ മാരകവും ക്രമരഹിതവുമായ നെഞ്ചിടിപ്പ് ഉണ്ടാകാനുള്ള സാധ്യതയും കുറവ്. അപ്പോള്‍, സന്ധ്യാരംഭത്തില്‍ വൈകാതെ മിതമായി ഭക്ഷണം കഴിച്ച് പ്രക്ഷുബ്ദമല്ലാത്ത മനസ്സോടെ ശാന്തമായി നിദ്രയിലേയ്ക്ക് പതിക്കുന്നൊരാള്‍ തികഞ്ഞ ഉന്മേഷത്തോടെ പിറ്റേന്ന് ഉറക്കമുണരുന്നു. മറിച്ചാകുന്ന അവസ്ഥകളിലെല്ലാം ജീവന് ഭീഷണിയാകുന്ന സങ്കീര്‍ണ്ണതകളിലേയ്ക്ക് ഒരുവന്‍ വലിച്ചിഴയ്ക്കപ്പെടുകയാണ്.
രാത്രിയില്‍ സംഭവിക്കുന്ന മരണത്തിന്റെ കാരണങ്ങള്‍ തേടി ബൃഹത്തായ പഠനങ്ങള്‍ അധികം നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ രാത്രി മരണ ങ്ങളുടെ കാരണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം:

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.