മന്ത്രി ഒ ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയൽ കൾവെട്ട് നിർമാണ പ്രവൃത്തിക്ക് 60 ലക്ഷം രൂപ, പനമരം ഗ്രാമപഞ്ചായത്തിലെ കാട്ടറപള്ളി കൊയിലേരി റോഡ് ടാറിങ് പ്രവൃത്തിക്ക് 25 ലക്ഷം രൂപ, അടയാട്ട് ചുണ്ടക്കുന്ന് എസ് സി ഉന്നതി റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപ, മാനന്തവാടി നഗരസഭയിലെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയം നിർമ്മാണം പൂർത്തീകരണ പ്രവൃത്തിക്ക് 41,44000 രൂപ, ദാസനക്കര മുതൽ കൂടൽക്കടവ് വരെ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കൽ പ്രവൃത്തിക്ക് 25,05000 രൂപ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അയനിക്കൽ കല്ലൻപുഴ-അയനിക്കൽ റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപ എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചു.
ഐസി ബാലകൃഷ്ണൻ എംഎൽയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിലെ മൂന്നേ മൂന്ന് ചെക്ക് പോസ്റ്റ് – വേങ്ങൂർ റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം രൂപ, പൂത്തങ്ങാടി പണിയ ഉന്നതി റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപ, പൂതാടി ഗ്രാമപഞ്ചായത്തിലെ കാറ്റാടിക്കവല പേരൂർ അമ്പലം കോളനി റോഡ് പ്രവൃത്തിക്ക് 20 ലക്ഷം രൂപ എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചു.
ടി സിദ്ദീഖ് എംഎൽയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പള്ളി ഫാമിലി ഹെൽത്ത് സെൻ്ററിന് ഫാർമസി കം ഓഡിറ്റോറിയം നിർമ്മാണ പ്രവൃത്തിക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.