മൂടക്കൊല്ലി:സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളംഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേ ട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. അനിൽ മാവത്ത്, റോമോൻ, വർഗീസ്, വി ഷ ദിനേശ് എന്നിവർ അടങ്ങിയ സംഘത്തെയാണ് ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. കെ രാജീവ് കുമാർ അറസ്റ്റ് ചെയ്തത്. നാടൻ തോക്ക്, കാർ, കാട്ടാടിൻ്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തി നിടെ ഈ മേഖലയിൽ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







