കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വൊളൻ്റിയർമാർക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു. ലിംഗ വിവേചനങ്ങൾക്കെതിരെ വൊളൻ്റിയർമാർ സമത്വജാല തെളിയിച്ചു.ക്യാമ്പ് ഉദ്ഘാടനം പ്രിൻസിപ്പൽ ലിജി സി.എം നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് – വർജ്യം , പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ വെർട്ടിക്കൽ ഗാർഡൻ നിർമാണം, ഓറിയന്റേഷൻ ക്ലാസുകൾ, ക്യാമ്പസ് പ്രോജക്ട് എന്നിവ വിജയകരമായി പൂർത്തിയാക്കി. പ്രിൻസിപ്പൽ ലിജി. സി.എം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ സൗമ്യ ചാക്കോ, തങ്കച്ചൻ എൻ.ഡി, ഗ്രീൻസി. എം. സ്കറിയ, ഹഫ്സത്ത് ടി.എസ്, മുഹമ്മദ് നിവാസ്, ഉണ്ണിക്കൃഷ്ണൻ കെ. പി. , സുബിൻസ് .ടി. ഡേവിഡ്, സ്റ്റാർലറ്റ് എം.എം. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







