കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ദേശീയ ഏകത ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപത്തു നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് മാരത്തൺ നടത്തിയത്. 60 ഓളം പേർ പങ്കെടുത്ത മത്സരം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്, ഡി.വൈ.എസ്.പി മാരായ കെ. കെ അബ്ദുൾ ഷരീഫ്, പി.എൽ ഷൈജു, ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ മാരായ ഷാജു ജോസഫ്, എ.യു ജയപ്രകാശ്, സന്തോഷ് കുമാർ ജനമൈത്രി എ.ഡി.എൻ ഓ കെ. എം ശശിധരൻ, എസ് പി സി എ ഡി എൻ ഓ കെ.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. അമ്പലവയൽ ആനപ്പാറ സ്പോർട്സ് അക്കാദമയിലെ എം രമേശ്, ഇ.എസ് നന്ദകിഷോർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കാട്ടിക്കുളം സ്പോർട്സ് അക്കാദമിയിലെ അമൽദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡിഷണൽ എസ്.പി എൻ.ആർ ജയരാജ് വിജയികൾക്കും മത്സരാർത്ഥികൾക്കുമുള്ള ക്യാഷ് അവാർഡും അനുമോദന പത്രവും നൽകി ആദരിക്കുകയും ദേശീയ ഏകതാദിന സന്ദേശം നൽകുകയും ചെയ്തു.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്