മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്, ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാന അധ്യാപകൻ, പിടിഎ അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാലങ്ങളായി കാഴ്ചവയ്ക്കുന്ന മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അർഹതയ്ക്കുള്ള അംഗീകാരമാണ് ഏറ്റവും ഒടുവിലായി തേടിയെത്തിയിരിക്കുന്ന പി എം ഫൗണ്ടേഷൻ പുരസ്കാരവും.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്