കേരളത്തിൽ പിടികൂടിയ SUV,ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചത് അനധികൃതമായാകാമെന്ന് ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി. ഭൂട്ടാനിൽ ഡീ – രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളൂ. SUV, LUXURY വാഹനങ്ങൾ അങ്ങനെ ഡി-രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കി. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാൻ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഇന്ത്യന്‍ അധികാരികൾ വണ്ടികളുടെ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ആദ്യ ഉടമസ്ഥരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാൻ മാധ്യമായ ഭൂട്ടാനീസ് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും.വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുംജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉൾപ്പെട്ട മറ്റു തട്ടിപ്പുകളും എൻഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും