മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി നടത്തിയ മാരത്തോൺ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച മാരത്തോൺ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഹൃദയാരോഗ്യത്തിന് മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയം സുരക്ഷിതമാക്കുവാൻ എല്ലാവരെയും ഓർമ്മിപ്പിക്കുക എന്നിവയാണ് ഹൃദയദിനമാചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഹൃദ്രോഗ വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി പറഞ്ഞു. ഹൃദയസംരക്ഷണത്തിനായി
വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മാനസിക സമ്മർദ്ദം കുറയ്ക്കുക,
ആരോഗ്യകരമായ ജീവിതശൈലി എന്നിവ ശീലമാക്കുകയും പുകയില, അമിത മദ്യപാനം എന്നിവ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, ഡോ. എ പി കാമത്, ഡോ. മനോജ് നാരായണൻ, ഡോ. ഈപ്പൻ കോശി, സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. മാരത്തോണിൽ വിജയിച്ചവർക്കുള്ള കാഷ് പ്രൈസുകളുടെ വിതരണവും പിന്നീട് നടന്നു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







