കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയ്യൂബ് ഖാൻ (56) ഇയാളുടെ മകനായ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയിൽ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡുമാണ് ഇവരെ പിടികൂടിയത്. മേപ്പാടി സ്റ്റേഷൻ പരിധിയിലുള്ള കോട്ടവയലിൽ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ വീട് വളഞ്ഞാണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കൊല്ലം പാലോട് സ്റ്റേഷൻ പരിധിയിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ തെളിവെടുപ്പിനിടെ ഇവർ കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് പ്രതികളെ പാലോട് പോലീസിന് കൈമാറും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







