നെടുങ്കരണ : ഇസ്രയേൽ വംശഹത്യ നേരിട്ട് കൊണ്ടിരിക്കുന്ന ഗസ്സയിലെ മനുഷ്യർക്ക് ഐക്യദാർഢ്യം അർപ്പിച്ച് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി റാലി നടത്തി . റാലിക്ക് ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ , മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം. ബാപ്പുട്ടി , പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ.കെ സലീം ജനറൽ സെക്രട്ടറി സി.ടി ഹുനൈസ് , ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളായ എ.കെ റഫീഖ്, പി. കെ ലത്തീഫ്, പി.എം എ കരീം, വി അബ്ദുള്ളക്കുട്ടി, കെ ടി റസാഖ്, കെ കെ കുഞ്ഞമ്മദ്, കബീർ പാടിവയൽ , റിയാസ് പാറോൽ , എം.എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, അഫ്സൽ വട്ടത്തുവയൽ , ഗദ്ധാഫി റിപ്പൺ , ഫൗസിയ ബഷീർ, ഷൈബാൻ സലാം, എന്നിവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







