കോട്ടത്തറ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പ്രതിഷേധ പ്രകടനം നടത്തി.ചെയർമാൻ അബ്ദുള്ള വൈപ്പടി,കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ ,വി സി അബൂബക്കർ ഹാജി, പി പി റെനീഷ്, പി സി അബ്ദുള്ള, സി.കെ ഇബ്രായി, കെ.കെ മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, വി ഡി രാജു, വി ജെ പ്രകാശൻ ,കെ കെ നാസർ, വി കെ ശങ്കരൻ കുട്ടി,പ്രജീഷ് ജയിൻ, എം ഷാഫി, മമ്മുട്ടി മൂന്നാം പ്രവൻ ,ശശി വലിയകുന്ന്, പ്രകാശൻ കൂരളം വള്ളി എന്നിവർ നേതൃത്വം നൽകി.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്