പുൽപ്പള്ളി : രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ്
രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ പൗലോസ്.
രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറിമാരായ എൻ.യു ഉലഹന്നാൻ ബീന ജോസ് ഇ.എ. ശങ്കരൻ,മണ്ഡലം പ്രസിഡൻ്റുമാരായ ജോണി പി.ഡി., മനോജ് ചന്ദനക്കാവ്, കെ.ജി.ബാബൂ,എം.എസ്. പ്രഭാകരൻ., പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.എസ്. ദ്വിലീപ് കുമാർ, പി.കെ. വിജയൻ . നാരായണൻ നായർ, എൻ.എം.രംഘനാഥൻ, വി.ഡി. ജോസ്, ഷാൻ്റി ചേനംമ്പാടി തുടങ്ങിയവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







