സുൽത്താൻ ബത്തേരി: സർദാർ വല്ലഭായ് പട്ടേൽ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്(ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തിൽ ജില്ലാതല ക്വിസ് മത്സരം നടത്തി. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ ഇ. സുരേഷ് കുമാർ ക്വിസ് മാസ്റ്ററായി(ഡെപ്യൂട്ടി കളക്ടർ). ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ, എം ജി എം എച്ച് എസ് എസ് മാനന്തവാടി, ജി എച്ച് എസ് വാരാമ്പറ്റ എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 47 സ്‌കൂളുകളിൽ നിന്നായി 94 കുട്ടികൾ പങ്കെടുത്തു. ബത്തേരി സബ് ഡിവിഷൻ ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ് സമ്മാന വിതരണം നടത്തി. സർവജന സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ നാസർ, ജനമൈത്രി എ ഡി എൻ ഓ കെ എം ശശിധരൻ, എസ്.പി.സി എ.ഡി.എൻ.ഓ കെ മോഹൻദാസ്, പ്രോഗ്രാം അസിസ്റ്റന്റുമാരായ ടി.കെ ദീപ, ടി.എൽ ലല്ലു എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







