അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസവരക്ഷയ്ക്കുള്ള ആയുർവേദ ആരോഗ്യ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി.കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ കെ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം അമ്പലവയൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ നടത്തി. മെമ്പർമാരായ ഷീജ ബാബു ഷൈനി ഉതുപ് ,എൻസി കൃഷ്ണകുമാർ ,പിടി കുര്യാച്ചൻ ,ഷിഫാനത്ത്, എച്ച് എം സി മെമ്പർമാരായ പ്രസാദ്, അനിൽ എം.റ്റി, മുജീബ് കെ എന്നിവർ പങ്കെടുത്തു. യോഗ ഇൻസ്ട്രക്ടർ പ്രീത പി.പി സ്വാഗതവും ഫാർമസിസ്റ്റ് അനഘ മണിരാജ് നന്ദിയും പറഞ്ഞു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







