കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബർ 22നാണ് രാജ്യത്ത് നിലവിൽ വന്നത്. 12 ശതമാനത്തിൻ്റെയും 28 ശതമാനത്തിൻ്റെയും സ്ലാബുകൾ എടുത്തുമാറ്റി 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ നിലനിർത്തിയതാണ് പുതിയ പരിഷ്കരണം. അതിനാൽ നിരവധി സാധങ്ങളുടെ വിലയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരനും, മധ്യവർഗ വിഭാഗത്തിൽപെട്ടയാൾക്കും ഒരേസമയം ഉപകാരപ്പെടുന്നതാണ് ഈ മാറ്റങ്ങൾ. എന്നാൽ ഈ ആനുകൂല്യം കമ്പനികൾ ജനങ്ങൾക്ക് നൽകാതെയിരുന്നാൽ എന്ത് ചെയ്യണം? ആ ഒരു സംശയം പലർക്കുമുണ്ടാകും. മറ്റ് നൂലാമാലകൾ ഇല്ലാതെ പരാതിപ്പെടാനുള്ള മാർഗ്ഗം ഇതിനായി ഒരുക്കിയിട്ടുണ്ട്.
വിവിധ രീതികളിലൂടെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈനിൽ വ്യക്തികൾക്ക് ഈ വിഷയത്തിൽ നേരിട്ട് പരാതി നൽകാം. ഇതിനായി 1915 എന്ന ടോൾ ഫ്രീ നമ്പറും 8800001915 എന്ന വാട്സ്ആപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ഇൻഗ്രാം പോർട്ടൽ വഴിയും ജനങ്ങൾക്ക് പരാതി അറിയിക്കാം

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







